ചാത്തന്നൂർ: മാസ്കുകൾ, കൈയുറകൾ മുതലായ കൊവിഡ് പ്രതിരോധ സാമഗ്രികളുടെ വില നിശ്ചയിച്ച് സംസ്ഥാന സർക്കാർ ഉത്തരവായിട്ടും ചില സ്ഥാപനങ്ങൾ അമിതവില ഈടാക്കുന്നതായി പരാതി. എൻ 95 മാസ്കുകൾക്ക് 22 രൂപയായി നിജപ്പെടുത്തിയെങ്കിലും പാരിപ്പള്ളി, ചാത്തന്നൂർ പ്രദേശങ്ങളിൽ ഇപ്പോഴും പല കടകളിലും 30 മുതൽ 50 രൂപ വരെയാണ് വാങ്ങുന്നത്. 5.75 രൂപ നിശ്ചയിച്ച കൈയുറകൾക്ക് 30 രൂപ വരെ ഈടാക്കുന്നവരുണ്ട്.
അതേസമയം, നേരത്തെ കൂടിയ വിലയ്ക്ക് വാങ്ങിവച്ചിരിക്കുന്നവയാണ് ഇപ്പോൾ വിൽക്കുന്നതെന്നും കുറഞ്ഞ വിലയ്ക്കുള്ള ഉത്പന്നങ്ങൾ മൊത്തവിതരണക്കാർ എത്തിക്കുന്ന മുറയ്ക്ക് വില കുറയ്ക്കുമെന്നുമാണ് വ്യാപാരികളുടെ നിലപാട്.