roaed-
ശക്തമായ മഴയെ തുടർന്ന് കുരാ സർക്കാർ എൽ.പി. സ്കൂളിന് സമീപം പതിനെട്ടാംപടിയിലെ കൂറ്റൻ മൺതിട്ടയുടെ ഭാഗം റോഡിലേക്ക് പതിച്ചപ്പോൾ

കുന്നിക്കോട് : മഴയെ തുടർന്ന് പിടവൂർ -കിഴക്കേത്തെരുവ് പാതയിൽ തലവൂർ കുരാ സർക്കാർ എൽ.പി സ്കൂളിന് സമീപം പതിനെട്ടാംപടിയിൽ കഴിഞ്ഞ രാത്രി മണ്ണിടിച്ചിലുണ്ടായി. ലോക്ക് ഡൗൺ കാലയളവിലെ നിയന്ത്രണം ഉള്ളതിനാലും രാത്രി മഴയുള്ള സമയമായതിനാലും ഇതുവഴി യാത്രക്കാർ കടന്ന് പോകാതിരുന്നതിനാൽ അപകടങ്ങൾ ഒഴിവായി.കൊട്ടാരക്കരയെയും പത്തനാപുരത്തെയും ബന്ധിപ്പിക്കുന്ന പാതയ്ക്കിരുവശത്തും സംരക്ഷണ ഭിത്തി നിർമ്മിക്കണമെന്നത് പ്രദേശവാസികളുടെ വർഷങ്ങളായുള്ള ആവശ്യമാണ്. നിരവധി തവണ ആവശ്യമുന്നയിക്കുകയും നിവേദനങ്ങൾ നൽകുകയും ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ ഇവരുടെ ആവശ്യം പരിഗണിക്കപ്പെട്ടിട്ടില്ല.