കൊല്ലം: കോർപ്പറേഷൻ കിളികൊല്ലൂർ ഇലവന്തി പകൽവീട്ടിൽ ആരംഭിച്ച ഡൊമിസിലിയറി കെയർ സെന്ററിന്റെ ഉദ്ഘാടനം മേയർ പ്രസന്ന ഏണസ്റ്റ് നിർവഹിച്ചു. 20 കിടക്കകളാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. ഡെപ്യൂട്ടി മേയർ കൊല്ലം മധു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്. ഗീതാകുമാരി, ഹണി, ജി. ഉദയകുമാർ, സവിതാദേവി, യു. പവിത്ര തുടങ്ങിയവർ പങ്കെടുത്തു.