കൊല്ലം: കൊവാക്‌സിൻ ആദ്യ ഡോസ് സ്വീകരിച്ച് നിശ്ചിത കാലയളവ് പൂർത്തിയാക്കിയവർക്ക് സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ രണ്ടാം ഡോസ് ലഭ്യമാക്കണമെന്ന് രാമൻകുളങ്ങര മമതനഗർ റസിഡന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു .രണ്ടാം ഡോസിനായി കാത്തിരിക്കുന്നവർ ഓൺലൈനായി രജിസ്റ്റർ ചെയ്യണമെന്ന ആരോഗ്യവകുപ്പിന്റെ നിലപാട് അപലപനീയമാണ്. വാക്സിനേഷൻ കേന്ദ്രങ്ങളുടെ വിവരമറിഞ്ഞ് വരുമ്പോഴേക്കും അനുവദിച്ചിട്ടുള്ള ഡോസ് കഴിഞ്ഞിരിക്കും. കൃത്യസമയത്ത് വാക്സിൻ ലഭിക്കാത്തത് ജനങ്ങളെ മാനസികപ്രശ്നത്തിലേക്ക് നയിക്കുകയാണ്. രണ്ടാം ഡോസെടുക്കേണ്ടവർക്ക് പ്രത്യേക കേന്ദ്രമൊരുക്കി സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ വാക്‌സിനേഷൻ പൂർത്തിയാക്കണമെന്നും നഗർ സെക്രട്ടറി വാര്യത്ത് മോഹൻകുമാർ ജില്ലാ കളക്ടർക്കും ഡി.എം.ഒയ്ക്കും നൽകിയ നിവേദനത്തിൽ ആവശ്യപ്പെടുന്നു.