കരുനാഗപ്പള്ളി: 18 മുതൽ 44 വരെ പ്രായമുള്ളവർക്ക് കൊവിഡ് പ്രതിരോധ വാക്സിൻ നൽകാനുള്ള മുൻഗണനാ വിഭാഗത്തിൽ സംസ്ഥാന, ജില്ലാ സ്പോർട്സ് കൗൺസിൽ അംഗങ്ങളെയും പരിശീലകരെയും ഉൾപ്പെടുത്തണമെന്ന് ആർച്ചറി അസോസിയേഷൻ സംസ്ഥാന ട്രഷറർ പന്മന മഞ്ജേഷ് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. സമൂഹവുമായി ഏറെ ഇടപഴകേണ്ടി വരുന്ന വിഭാഗമാണ് കായിക മേഖലയിലുള്ളവരെന്ന് നിവേദനത്തിൽ വ്യക്തമാക്കുന്നു.