പുനലൂർ: കനത്ത മഴയെ തുടർന്ന് പുനലൂർ താലൂക്കിൽ 12വീടുകൾക്ക് നാശം. തെന്മല വില്ലേജിലെ മുല്ലശേരിയിൽ റെയിൽവേ പുറമ്പോക്കിൽ റാഹേലമ്മ,വാളക്കോട് വില്ലേജിലെ ഗ്രേസിംഗ് ബ്ലോക്ക് ഈട്ടിവിള വീട്ടിൽ സുകുമാരൻ, അലയമൺ രാഖി ഭവനിൽ അപർണ്ണ,അയിലറ കൂവളത്ത് കിഴക്കേതിൽ കുഞ്ഞേലി, അറയ്ക്കൽ തടത്തിൽ പുത്തൻ വീട്ടിൽ ലളിതാംബിക, ഇരുവേലിക്കൽ രാഖി വിലാസത്തിൽ കൃഷ്ണൻ കുട്ടി, ഏറം മൈലോട്ട്കോണം തെങ്ങ് വിളവീട്ടിൽ ഉദുമാൻ കണ്ണ്, ഏരൂർ ചരുവിളവീട്ടിൽ റാഫീല ബീവി, പള്ളികുന്നും പുറത്ത്ചരുവിളപുത്തൻ വീട്ടിൽ തങ്കമ്മ ബീവി, തേവർതോട്ടം അയ്യപ്പ വിലാസത്തിൽ പത്മിനി, ഏറം മംഗലത്ത് വീട്ടിൽ അനീഷ്, അലയമൺ മാക്കുളം ലക്ഷം വീട് കോളനിയിൽ ശാമുവേൽ തുടങ്ങിയവരുടെ വീടുകളൾക്കാണ് നാശം സംഭവിച്ചത്.പുനലൂർ താലൂക്ക് തഹസീൽദാർ വിനോദ് രാജ്,ഡെപ്യൂട്ടി തഹസീൽദാർ ടി.രാജേന്ദ്രൻ പിള്ള തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥർ സംഭവ സ്ഥലങ്ങൾ പരിശോധിച്ച് നഷ്ടങ്ങൾ വിലയിരുത്തി.