ചവറ: കൊവിഡ് രണ്ടാംഘട്ട പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആർ.വൈ.എഫ് ചവറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച കൊവിഡ് പ്രതിരോധ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ആർ.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റംഗം ഷിബു ബേബിജോൺ നിർവഹിച്ചു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കാട്ടൂർ കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം സി.പി. സുധീഷ് കുമാർ, ആർ.വൈ.എഫ് ജില്ലാ പ്രസിഡന്റ് എസ്. ലാലു, മണ്ഡലം സെക്രട്ടറി വിഷ്ണു മോഹൻ, നിഥിൻ, സുധീർ തേവലക്കര, ജിൻസി എന്നിവർ പങ്കെടുത്തു.