help-
പ്രകൃതിക്ഷോഭം മൂലം ദുരിതമനുഭവിക്കുന്നവർക്ക് കല്ലട കൾച്ചറൽ ആൻ‌ഡ് ഡെവലപ്പ്മെന്റ് ഫോറത്തിന്റെ നേതൃത്വത്തിൽ ഭക്ഷ്യക്കിറ്റ് നൽകുന്നതിന്റെ ഉദ്ഘാടനം പടി. കല്ലട പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി.ഉണ്ണിക്കൃഷ്ണൻ നിർവഹിക്കുന്നു

പടിഞ്ഞാറേ കല്ലട: പ്രകൃതിക്ഷോഭം മൂലം ദുരിതമനുഭവിക്കുന്ന കണത്താർകുന്നം മുട്ടച്ചെരുവിൽ ഭാഗത്തുള്ള കുടുംബങ്ങൾക്ക് അരിയും പച്ചക്കറികളും ഭക്ഷ്യധാന്യങ്ങളും എത്തിച്ചുനൽകി കല്ലട കൾച്ചറൽ ആൻ‌ഡ് ഡെവലപ്പ്മെന്റ് ഫോറം പ്രവർത്തകർ (കെ.സി.ഡി.എഫ്) മാതൃകയായി. പടി. കല്ലട പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി.ഉണ്ണിക്കൃഷ്ണൻ വിതരണോദ്ഘാടനം നിർവഹിച്ചു. കരുനാഗപ്പള്ളി ഗവ. ആശുപത്രി സൂപ്രണ്ട് ഡോ. തോമസ് അൽഫോൺസ്, കെ.സി.ഡി.എഫ് പ്രവർത്തകരായ അനീഷ് രാജ്, മുത്തലിഫ് മുല്ലമംഗലം, രാജേഷ്, ബീബു, അനിൽകുമാർ, സജിത്ത് എന്നിവർ നേതൃത്വം നൽകി.