പുനലൂർ: ഇടമണിൽ പുക പുരയ്ക്ക് തീ പിടിച്ച് 300 ഓളം റബർ ഷീറ്റുകൾ കത്തി നശിച്ചു. ഇടമൺ ഉദയഗിരി പറക്കുളത്ത് വീട്ടിൽ റോയിയുടെ വീടിനോട് ചേർന്ന പുക പുരയ്ക്കാണ് തീ പടർന്ന് പിടിച്ചത്. ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. തീ പടർന്ന് പിടിക്കുന്നത് കണ്ട സമീപവാസികളും വീട്ടുടമയും ചേർന്ന് പുനലൂരിലെ ഫയർ ഫോഴ്സിൽ വിവരം അറിയിച്ചു. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. പുക പുരയും കത്തി നശിച്ചു. റബർ ഷീറ്റ് ഉണക്കുന്നതിന് ഇട്ട തീയിൽ നിന്ന് പടന്ന് പിടിച്ചാകാം അപകടം ഉണ്ടായതെന്ന് സംശയിക്കുന്നു.