ചവറ ചവറ ഗ്രാമ പഞ്ചായത്തിലെ മുകുന്ദപുരം ഹവ്വാസ് ഹോസ്പിറ്റലിൽ ആരംഭിച്ച ഡൊമിസിലിയറി കൊവിഡ് സെന്റർ ഉദ്ഘാടനം ചവറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. തുളസീധരൻപിള്ള നിർവഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ സോമൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫിയസലാം, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ഇ. റഷീദ്, വിജയലക്ഷ്മി അമ്മ, ആൻസി, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളായ സുരേഷ് കുമാർ, കെ. സുരേഷ് ബാബു, കുറ്റിയിൽ അബ്ദുൽലത്തീഫ്, ജയലക്ഷ്മി, കെ. പ്രദീപ്, ശശിധരൻപിള്ള, സോഫിദ, വിജിമോൾ, മഡോണ, വസന്തകുമാർ, അശ്വിനി, കെ. ബാബു, ബ്ലോക്ക് മെമ്പർമാർ, മെഡിക്കൽ ഓഫീസർ, സെക്രട്ടറി, അസി. സെക്രട്ടറി എന്നിവർ പങ്കെടുത്തു.