കൊല്ലം: ഓൺലൈൻ കുത്തക കമ്പനികളുടെ സർവീസുകൾ അവശ്യസേവന പട്ടികയിലുൾപ്പെടുത്തിയ ഉത്തരവ് പ്രതിഷേധാർഹമാണെന്നും ഉത്തരവ് പിൻവലിക്കണമെന്നും കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വൈസ്പ്രസിഡന്റ് എം. നസീർ, സംസ്ഥാന സെക്രട്ടറി നിജാംബഷി എന്നിവർ സംയുക്ത പ്രസ്താവനയിൽ സർക്കാരനോട് ആവശ്യപ്പെട്ടു.
കേരളത്തിലെ 25 ലക്ഷം വ്യാപാരികളും ഒന്നരകോടിയിലധികം വരുന്ന കുടുംബാംഗങ്ങളും തൊഴിലാളികളും സാമ്പത്തിക പ്രതിസന്ധിയിലാണ്. മേഖലയെ ബോധപൂർവം തകർക്കാനാണ് മാസങ്ങളോളം കടകൾ അടപ്പിച്ചിട്ടത്. എന്നാൽ ഓൺലൈൻ വ്യാപാരികൾക്ക് യഥേഷ്ടം വ്യാപാരം ചെയ്യാൻ അനുമതിയും നൽകി.
വ്യാപാരികളുടെ സാമ്പത്തിക ബാദ്ധ്യത സർക്കാർ ഏറ്റെടുത്ത് മിനിമം വരുമാനം ഉറപ്പാക്കണമെന്നും അടച്ചിട്ട ദിവസങ്ങൾക്കുള്ള വാടക പൂർണമായും ഒഴിവാക്കാൻ ഉത്തരവിറക്കണമെന്നും ഒന്നിടവിട്ട ദിവസങ്ങളിൽ കടകൾ തുറക്കാൻ അനുവദിക്കണമെന്നും ഇവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.