കൊല്ലം: സംബോധ് ഫൗണ്ടേഷൻ ഓൺലൈനായി ഒരുക്കുന്ന മഹാഭാരതാസ്വാദനം നാളെ ആരംഭിക്കുമെന്ന് സെക്രട്ടറി അഡ്വ. കല്ലൂർ കൈലാസ് നാഥ് അറിയിച്ചു. ഒരു മണ്ഡലകാലം നീണ്ടുനിൽക്കുന്ന യജ്ഞത്തിന്റെ ആചാര്യൻ സ്വാമി ഹരിഹരാനന്ദയാണ്.
യുട്യൂബ് പ്ളാറ്റ്ഫോം വഴി സംഘടിപ്പിക്കുന്ന പരിപാടി നാളെ മുതൽ ജൂൺ 29 വരെ വൈകിട്ട് 6.30ന് ആരംഭിച്ച് 7.30ന് അവസാനിക്കും. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 7907437747.