ശാസ്താംകോട്ട: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കരിംതോട്ടുവാ സർവീസ് സഹകരണ ബാങ്കും പതാരം സർവീസ് സഹകരണ ബാങ്കും സംഭാവന നൽകി. കരിംതോട്ടുവാ സർവീസ് സഹകരണ ബാങ്കും ജീവനക്കാരും ചേർന്ന് 411500 രൂപയും പതാരം സർവീസ് സഹകരണ ബാങ്ക് 310833 രൂപയുമാണ് നൽകിയത്. ബാങ്ക് പ്രസിഡന്റുമാരായ സനാതനൻ പിള്ള, കെ. കൃഷ്ണൻകുട്ടി എന്നിവരിൽ നിന്ന് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ. ടി മോഹനൻ ചെക്ക് ഏറ്റുവാങ്ങി. അസിസ്റ്റന്റ് രജിസ്ട്രാർ രാജാസിംഹൻ, സെക്രട്ടറിമാരായ വി. പ്രേംകുമാർ, അംബുജകുമാരി, ഇൻസ്‌പെക്ടർ സന്തോഷ് എന്നിവർ പങ്കെടുത്തു.