covid

ഓച്ചിറ: വിദേശത്തു നിന്ന് അവധിക്ക് നാട്ടിലെത്തിയ പ്രവാസി മലയാളികൾക്ക് തിരികെ പോകുന്നകിന് മുമ്പായി രണ്ടു ഡോസ് കൊവിഡ് വാക്സിൻ മുൻഗണനാക്രമത്തിൽ നൽകണമെന്ന് ഗൾഫ് മലയാളി റിട്ടേൺഡ് അസോസിയേഷൻ സൂ മീറ്റിംഗിൽ ആവശ്യപ്പെട്ടു. യഥാസമയം തിരിച്ചുപോയില്ലെങ്കിൽ അവരുടെ ജോലിയും മറ്റ് ആനുകൂല്യങ്ങളും നഷ്ടപ്പെടും. രണ്ട് ഡോസ് വാക്സിൻ എടുക്കാത്ത അന്യരാജ്യക്കാരെ പ്രവേശിപ്പിക്കേണ്ടതില്ല എന്നതാണ് ഗൾഫ് രാജ്യങ്ങൾ ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നിലപാട്. 500 രൂപ ആയിരുന്ന പ്രവാസി ക്ഷേമനിധി പെൻഷൻ 3000 രൂപയായി വർദ്ധിപ്പിച്ച സർക്കാരിന് യോഗത്തിൽ നന്ദി രേഖപ്പെടുത്തി. സൂം മീറ്റിംഗിൽ ബാബിസ് വിജയൻ, താജുദ്ദീൻ ശങ്കരമംഗലം, തോമസ് കണിചായി, ചാലക്കുടി സാംസൺ, നെറോണ ലെജിബ്, വിജയൻ ചേർത്തല, സംസ്ഥാന ജനറൽ സെക്രട്ടറി ടി.എ. മുഹമ്മദാലി, ബാലചന്ദ്രൻ ഓച്ചിറ, ശ്രീനിവാസൻ പതാരം തുടങ്ങിയവർ പങ്കെടുത്തു.