a
വിതരണ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാക്കുന്നു

എഴുകോൺ: പുതിയതായി സ്ഥാപിച്ച കുടിവെള്ള വിതരണ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാക്കുന്നു. പവിത്രേശ്വരം തുരുത്തേൽ ജംഗ്‌ഷനിലാണ് പൈപ്പ് പൊട്ടി 20 ദിവസമായി കുടിവെള്ളം പാഴാകുന്നത്. ജലജീവൻ പദ്ധതി പ്രകാരം പ്രദേശവാസിയായ ജിഷ്ണുവിന്റെ വീട്ടിലേക്ക് നൽകിയ പൈപ്പ് കണക്ഷനാണ് സ്ഥാപിച്ച അന്ന് തന്നെ പൊട്ടി വെള്ളം പാഴാകുന്നത്. പൈപ്പ് കണക്ഷൻ നൽകി വാട്ടർ അതോറിറ്റി ജീവനക്കാർ പോയപ്പോൾ തന്നെ പൈപ്പ് പൊട്ടി കുടിവെള്ളം ഒഴുകാൻ തുടങ്ങി. പ്രദേശവാസികൾ അധികൃതരെ വിവരമറിയിച്ചെങ്കിലും നടപടിയില്ല. മഴ വെള്ളവും പൈപ്പ് പൊട്ടിയ വെള്ളവും ഒഴുകി സമീപത്തെ പറമ്പിൽ വെള്ളക്കെട്ട് ആയിരിക്കുകയാണ്. വാട്ടർ അതോറിറ്റി ജീവനക്കാർ സ്ഥലത്തെത്തി നോക്കിയെങ്കിലും പൊട്ടിയ പൈപ്പ് മാറാൻ നിലവിൽ പൈപ്പ് ഇല്ലെന്ന് പറഞ്ഞ് പോയെന്നും നാട്ടുകാർ പറയുന്നു.