അഞ്ചൽ: മലവട്ടം ശ്രീ ഭദ്ര മഹാദേവി ക്ഷേത്രത്തിന്റെ മുൻവശം സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചികൾ
മോഷ്ടിച്ച കേസിലെ പ്രതിയെ അഞ്ചൽ സി.ഐ ബി.ഷൈജു നാഥ് എസ്.ഐ വി.ദീപു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചൽ വടമൺ മലവട്ടം രജനീ ഭവനിൽ രാജേഷ് (30) ആണ് പിടിയിലായത്. കഴിഞ്ഞ മാർച്ച് 21 ന് ആണ് മോഷണം നടന്നത്. സമീപപ്രദേശത്തെ സി.സി. ടി.വി ദൃശ്യങ്ങളും ഫോൺ കാളുകളും പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്.