കൊല്ലം: ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30ന് മുകളിലുള്ള പ്രദേശങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ ബി. അബ്ദുൾ നാസർ അറിയിച്ചു. ജില്ലയിൽ പ്രതിവാര കൊവിഡ് കേസുകളുടെ എണ്ണം കൂടുകയാണ്.
അനാവശ്യമായി പുറത്തിറങ്ങുന്നവർക്ക് പിഴയ്ക്കൊപ്പം വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണൻ അറിയിച്ചു. റെയിൽവേ സ്റ്റേഷനുകളിൽ വന്നിറങ്ങുന്ന ആർ.ടി.പി.സി.ആർ നെഗറ്റീവ് ഫലം ഹാജരാകാത്തവർക്ക് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും. ഡി.സി.സികളുടെ പ്രവർത്തനം വിപുലമാക്കും. ഗൃഹനിരീക്ഷണത്തിന് സൗകര്യമില്ലാത്തവർ അടിയന്തരമായി ഡി.സി.സികളിലേക്ക് മാറണം.
റൂറൽ മേഖലയിൽ രോഗവ്യാപനം കൂടുന്നതിനാൽ അതീവജാഗ്രത കൈക്കൊള്ളണം. കൊവിഡ് മുൻനിര പോരാളികളും ജാഗ്രത പാലിക്കണമെന്ന് കളക്ടർ അറിയിച്ചു.