mask-and-sanitizer
ആശാ വർക്കർമാർക്കും സന്നദ്ധ പ്രവർത്തകർക്കുമുള്ള മാസ്ക്, സാനിറ്റൈസർ എന്നിവയുടെ വിതരണോദ്ഘാടനം ഓച്ചിറ്റ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.രാജീവ് നിർവഹിക്കുന്നു

തൊടിയൂർ: ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിലെ ആശാ വർക്കർമാർക്കും സന്നദ്ധ പ്രവർത്തകർക്കും മാസ്കും സാനിറ്റൈസറും വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി. രാജീവ് ഗ്രാമ പഞ്ചായത്തംഗം തൊടിയൂർ വിജയന് മാസ്കും സാനിറ്റൈസറും കൈമാറി ഉദ്ഘാടനം നിർവഹിച്ചു.ഗ്രാമ പഞ്ചായത്തംഗം ഷബ്ന ജവാദ്, സജീവ് കുറ്റിയിൽ, ആർ.കെ. വിജയകുമാർ, മുരളീധരൻപിള്ള, ഷമീർമേനാത്ത്, ശരത് എസ്. പിള്ള, അജിത്ത് കുമാർ, ആശാ പ്രവർത്തകരായ സന്ധ്യ, ശ്രീജ, മഞ്ജു തുടങ്ങിയവർ പങ്കെടുത്തു.