ചാത്തന്നൂർ. ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന റവന്യൂ, പൊലീസ്, ആരോഗ്യം, പഞ്ചായത്ത് എന്നീ വകുപ്പുകളിലല്ലാതെ ജോലിചെയ്യുന്ന സർക്കാർ, പൊതുമേഖലാ ഉദ്യോഗസ്ഥരും അദ്ധ്യാപകരും ഇന്ന് വൈകിട്ട് 4ന് മുമ്പായി താഴെപ്പറയുന്ന ഫോൺ നമ്പരുകളിൽ റിപ്പോർട്ട് ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ. 8078795410, 9496590249, 8547565668.

 ചിറക്കര പഞ്ചായത്തിൽ

ചിറക്കര ഗ്രാമപഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്ഥിരം ഉദ്യോഗസ്ഥർ തങ്ങളുടെ പേരും വിലാസവും ഔദ്യോഗിക മേൽവിലാസവും ഫോൺ നമ്പരും ഇന്ന് വൈകിട്ട് നാലിനകം പഞ്ചായത്ത് ഓഫീസിൽ അറിയിക്കണമെന്ന് പ്രസിഡന്റ് സുശീലാദേവി അറിയിച്ചു.