കടയ്ക്കൽ: കുമ്മിൾ അമ്പലംമുക്കിൽ പന്നിയുടെ ആക്രമണത്തിൽ വയോധികന് പരിക്ക്. അമ്പലംമുക്കിൽ ചായക്കട നടത്തി വരുന്ന അഭിമന്യു ഭവനിൽ വേണുഗോപാലൻ(64)നായർക്കാണ് പരിക്കേറ്റത്. ആക്രമണ
ത്തിൽ വലതുകൈ ഒടിഞ്ഞു, തലയിൽ അഞ്ചിലധികം തുന്നലുണ്ട്. കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ കൈയ്ക്ക് ശസ്ത്രക്രിയ വേണ്ടി വരുമെന്ന് ഡോക്ടർമാർ
പറഞ്ഞു. ലോക്ക് ഡൗൺ ആയതിനാൽ കടഅടച്ചിട്ടിരിക്കുകയാണ്. ഈ കടയിൽ തന്നെയാണ് വേണുഗോപാലൻനായർ താമസിക്കുന്നതും. രാവിലെ ആറ് മണിയോടെ പാൽ വിതരണക്കാരൻ എത്തിയപ്പോൾ പാൽ വാങ്ങുന്നതിനായി റോഡിലേക്കിറങ്ങുന്നതിനിടെയായിരുന്നു പന്നിയുടെ ആക്രമണം. ജംഗ്ഷനിലെ വാട്ടർ അതോറിറ്റിയുടെ വക വാട്ടർ ടാപ്പും പന്നി തകർത്തു.