dyfi-kollam

കൊല്ലം: കൊല്ലം ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൾസ് ഓക്സിമീറ്റർ ചലഞ്ച് ആരംഭിച്ചു. കൊവിഡ് പ്രതിരോധത്തിലും ചികിത്സയിലും പൾസ് ഓക്സിമീറ്റർ അനിവാര്യമായ ഘട്ടത്തിലാണ് ഡി.വൈ.എഫ്.ഐ ചലഞ്ച് ഏറ്റെടുത്തത്.
സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ ഉദ്ഘാടനം ചെയ്തു. കേരള നോൺ ടീച്ചിംഗ് എംപ്ലോയീസ് ഓർഗനൈസേഷൻ ഓക്സി മീറ്റർ ചലഞ്ചിലേക്ക് നൽകുന്ന ഓക്സി മീറ്റർ കെ.എൻ.ടി.ഇ.ഒ ജില്ലാ സെക്രട്ടറിയും കേരള സർവകലാശാല സെനറ്റ് അംഗവുമായ വൈ. ഓസ്ബോണിൽ നിന്ന് ഏറ്റുവാങ്ങി. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എസ്.ആർ. അരുൺ ബാബു, പ്രസിഡന്റ് ശ്യാം മോഹൻ, കെ.എൻ.ടി.ഇ.ഒ സംസ്ഥാന സെക്രട്ടറി എ.എം.എം.ജുനൈദ് എന്നിവർ പങ്കെടുത്തു.