കൊല്ലം: അനിയന്ത്രിതമായ ഇന്ധന വില വർദ്ധനവിനെതിരെ ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ഇരവിപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. പ്രവർത്തകരും നേതാക്കളും തൊഴിലാളികളും സ്വഭവനങ്ങൾക്ക് മുന്നിൽ ദീപം തെളിച്ച് പ്രതിഷേധത്തിൽ പങ്കെടുത്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് രമേശൻ, സംസ്ഥാന വൈസ് പ്രസിഡന്റ് വടക്കേവിള ശശി, റീജിയണൽ പ്രസിഡന്റ് ഒ.ബി. രാജേഷ്, ജില്ലാ - സംസ്ഥാന ഭാരവാഹികളായ ജി. ജയപ്രകാശ്, വീരേന്ദ്രകുമാർ, ഗോപൻ കുറ്റിച്ചിറ, ബി. ശങ്കരനാരായണപിള്ള, പള്ളിമുക്ക് എച്ച്. താജുദ്ദീൻ, മുനീർ ബാനു, അയത്തിൽ ശ്രീകുമാർ, സുകു കാഞ്ഞങ്ങാട്, സലാഹുദ്ദീൻ, ഷൺമുഖ സുന്ദരം തുടങ്ങിയവർ നേതൃത്വം നൽകി.