photo
കെ.എസ്.ടി.എ നേതാക്കൾ കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ വിതരണം ചെയ്യുന്നു.

കരുനാഗപ്പള്ളി : കെ.എസ്.ടി.എ കരുനാഗപ്പള്ളി ഉപജില്ലയിലെ 7 സർക്കാർ ആശുപത്രികളിലേക്ക് കൊവിഡ് പ്രതിരോധത്തിനായി പൾസ് ഓക്സിമീറ്റർ, മാസ്ക്, സാനിറ്റൈസർ, ഗ്ലൗസ് എന്നിവ വിതരണം ചെയ്തു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. തോമസ് അൽഫോൻസ്, നഗരസഭാ ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഡോ. പി. മീന എന്നിവർ ചേർന്ന് ഉപകരണങ്ങൾ ഏറ്റുവാങ്ങി. സബ് ജില്ലാ പ്രസിഡന്റ് എൽ.കെ. ദാസനും സെക്രട്ടറി കെ. ശ്രീകുമാരൻ പിള്ളയും ചേർന്ന് ഉപജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. തൊടിയൂർ ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസർ ഡോ. ജെ. ഷെറിൻ ഉപകരണങ്ങൾ ഏറ്റുവാങ്ങി. തഴവ ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. ജാസ്മിനും തഴവ പഞ്ചായത്ത് പ്രസിഡന്റ് എസ് സ ദാശിവനും ചേർന്ന് ആർ. സുനിൽകുമാറിൽ നിന്ന് സഹായം ഏറ്റുവാങ്ങി. ഓച്ചിറ ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. എസ്. സുനിൽകുമാറിന് കെ.എസ്.ടി.എ ജില്ലാ കമ്മിറ്റി അംഗം എം.കെ. ലേഖാകുമാരി സഹായം കൈമാറി. ക്ലാപ്പന, വള്ളിക്കാവ് ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസർ ഡോ. ആശയും ക്ലാപ്പന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി മോഹനനും ചേർന്ന് ആനന്ദ് എസ്. സത്യശീലനിൽ നിന്ന് സഹായം ഏറ്റുവാങ്ങി. കുലശേഖരപുരം ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. വി. ലക്ഷ്മിക്ക് കെ.എസ്.ടി.എ സംസ്ഥാന കൗൺസിലർ എൽ.എസ്. ജയകുമാർ സഹായം നൽകി. ആലപ്പാട് ഹെൽത്ത് സെന്ററിൽ ഉപജില്ലാ ട്രഷറർ വി. ഹരികുമാറിൽ നിന്ന് ഡോ. മേഴ്സി വില്യംസ്, ഡോ നിവ്യ എന്നിവർ ചേർന്ന് സഹായം ഏറ്റുവാങ്ങി.