ഓച്ചിറ: ക്ലാപ്പന പഞ്ചായത്തിലെ സാമൂഹിക അടുക്കളയിലേക്ക് ആവശ്യമായ ഭക്ഷ്യ വസ്തുക്കൾ എത്തിച്ച് നൽകി ആലുംപീടികയിലെ ഓട്ടോ തൊഴിലാളികൾ മാതൃകയായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ ഓച്ചിറ എസ്.എച്ച്.ഒ ആർ. പ്രകാശിൽ നിന്ന് ഭക്ഷ്യ വസ്തുക്കൾ ഏറ്റുവാങ്ങി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജീവ് ഓണംപള്ളി, ഗ്രാമ പഞ്ചായത്തംഗം രാജു, ഓട്ടോ തൊഴിലാളി യൂണിയൻ ഭാരവാഹികളായ സോനു മങ്കടതറയിൽ, അനിൽ പുളിക്കശേരി, നിതിൻ ആലുംപീടിക, സജീവ്, വേണു തുടങ്ങിയവർ പങ്കെടുത്തു. 26 ചാക്ക് അരിയും ആവശ്യമായ അളവിൽ പച്ചക്കറികളും പലവ്യഞ്ജനങ്ങളുമാണ് തൊഴിലാളികൾ പഞ്ചായത്ത് സംഭാവന നൽകിയത്.