പരവൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി പൂതക്കുളം സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയും ജീവനക്കാരും ചേർന്ന് മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് 6 ലക്ഷം രൂപ സംഭാവന നൽകി. ബാങ്ക് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് സുരേഷ് കുമാർ നിയുക്ത എം.എൽ.എ ജി.എസ്. ജയലാലിന് ചെക്ക് കൈമാറി. ഭരണസമിതി അംഗങ്ങളായ ബി. ശ്രീകണ്ഠൻ നായർ, സജീവ്, പി. മോഹനൻ, വി. സുനിൽ രാജ്, മോഹനൻപിള്ള, എസ്. ഷീല, സെക്രട്ടറി പി.ജി. സിന്ധു, പി. ഋഷികേശൻ, ആശാ ബിന്ദു, എച്ച്.എസ്. ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.