പരവൂർ: ടൗക്‌തേ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ശക്തമായ മഴയിൽ പൂതക്കുളം കൂനംകുളം ഏലാ വെള്ളത്തിൽ മുങ്ങിയതിതോടെ കിളിർത്തു തുടങ്ങിയ ഞാറുകൾ വെള്ളത്തിനടിയിലായി. എട്ടേക്കറോളം സ്ഥലത്ത് ഒരു മാസം മുമ്പാണ് കൃഷിക്കായി നിലമൊരുക്കിയത്. ഞാറുകൾ കിളിർത്തു തുടങ്ങിയപ്പോഴേക്കും മഴ വില്ലനായി എത്തുകയായിരുന്നു. മഴ ശമിച്ച് രണ്ടുദിവസം പിന്നിട്ടിട്ടും ഏലായിലെ വെള്ളക്കെട്ടിറങ്ങിയിട്ടില്ല.