കൊല്ലം. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മുപ്പതാമത് രക്തസാക്ഷിത്വ ദിനാചരണത്തോടനുബന്ധിച്ച് കെ.പി.സി.സി വിചാർ വിഭാഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ 'രാജീവ് സ്മൃതി' വെബിനാർ സംഘടിപ്പിക്കും. രാവിലെ 10ന് നിയുക്ത എം.എൽ.എ സി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്യും. വിചാർ വിഭാഗ് ജില്ലാ ചെയർമാൻ ജി.ആർ. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിക്കും. 'രാജീവ് ഗാന്ധിയുടെ വികസന സ്വപ്നങ്ങളുടെ വിവിധ തലങ്ങൾ' എന്ന വിഷയത്തിൽ ഫാക്കൽറ്റി കൺവീനർമാർ സംസാരിക്കും.