കൊല്ലം: വേണാട് ജാവാൻസ് കൊല്ലം സി.ആർ.പി.എഫ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മയ്യനാട് എസ്.എസ് സമിതി അഭയകേന്ദ്രത്തിലേക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങളും ചികിത്സാ സഹായവും എത്തിച്ചുനൽകി.
ട്രസ്റ്റ് ചെയർമാൻ കൊട്ടിയം ശിഹാബുദ്ദീൻ സമിതി മാനേജിംഗ് ട്രസ്‌റ്റി ഫ്രാൻസിസ് സേവ്യറിന് ഭക്ഷ്യധാന്യ കിറ്റുകളും ചികിത്സാ സഹായവും കൈമാറി. നിയുക്ത എം.എൽ.എ ജി.എസ്. ജയലാൽ സംസാരിച്ചു. ട്രസ്റ്റ് എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം പുനലൂർ അയൂബ് ഖാൻ, ട്രസ്റ്റ് അംഗം കൊട്ടാരക്കര അനീഷ്, ഷിബു റാവുത്തർ, അജു ശിവദാസൻ, സമിതി ട്രഷറർ അൻസൽ ലോപ്പസ്, പി.ആർ.ഒ സജു നല്ലേപ്പറമ്പിൽ, ഐബിൽ മത്തായി തുടങ്ങിയവർ പങ്കെടുത്തു.