ഓയൂർ: ഓക്സിജൻ സിലിണ്ടർ ഉൾപ്പടെയുള്ള കിടക്കകൾ ഒരുക്കി വെളിയം ഗ്രാമ പഞ്ചായത്ത് കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി നിലവിൽ 120 കിടക്കകൾ ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഏകോപനത്തിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്കും തുടങ്ങി. കൂടാതെ പഞ്ചായത്തിലെ നിരാലംബരായ 150 പേർക്ക് ജനകീയ അടുക്കളയിൽ നിന്ന് സൗജന്യ ഭക്ഷണവും നല്കി വരുന്നു. ഒരുവർഷമായി മികച്ചരീതിയിൽ പ്രവർത്തനം നടത്തുന്ന വെളിയം പഞ്ചായത്തിലെ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിനെതിരെ നവ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന വാർത്ത അടിസാഥാന രഹിതമാണെന്ന് വെളിയം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ.ബിനോജ് അറിയിച്ചു. വിശദ വിവരങ്ങൾക്ക്: 6282635427 .