mla
ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗ്സ് അസോ. ജില്ലാ കമ്മിറ്റി വാങ്ങിനൽകുന്ന കൊവിഡ് പ്രതിരോധ സാമഗ്രികൾ ഭാരവാഹികളിൽ നിന്ന് നിയുക്ത എം.എൽ.എ എം. മുകേഷ് ഏറ്റുവാങ്ങുന്നു

കൊല്ലം: ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗ്സ് അസോസിയേഷൻ (എ.കെ.സി.ഡി.എ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം നിയോജക മണ്ഡലത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഒന്നര ലക്ഷം രൂപയുടെ മരുന്നുകളും കൊവിഡ് പ്രതിരോധ സാമഗ്രികളും നൽകി. മണ്ഡലത്തിലെ വിവിധ ആരോഗ്യകേന്ദ്രങ്ങളിൽ വിതരണം ചെയുന്നതിനായാണ് സാധനങ്ങൾ കൈമാറിയത്.

അസോ. ജില്ലാ പ്രസിഡന്റ് ശശിധരൻ, സെക്രട്ടറി ജയരാജ്, കൊല്ലം അസി. ഡ്രഗ് കൺട്രോളർ ജ്യോതികുമാർ എന്നിവരിൽ നിന്ന് നിയുക്ത എം.എൽ.എ എം. മുകേഷ് സാധനങ്ങൾ ഏറ്റുവാങ്ങി. ഒരാഴ്ചയ്ക്കിടെ വിവിധ സംഘടനകൾ നൽകിയ അൻപതിനായിരം രൂപയുടെ കൊവിഡ് പ്രതിരോധ വസ്തുക്കൾ വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ നൽകിയതായി എം. മുകേഷ് അറിയിച്ചു.