കൊല്ലം: ഫാത്തിമ മാതാ നാഷണൽ കോളേജിൽ എയ്‌ഡഡ്‌, സ്വാശ്രയ വിഭാഗങ്ങളിൽ വിവിധ വിഷയങ്ങളിലേക്ക് ഗസ്റ്റ് അദ്ധ്യാപക ഒഴിവ്. കോളേജ് വെബ്സൈറ്റിൽ ഓൺലൈനായി 30ന് മുമ്പ് അപേക്ഷിക്കാം. എയ്‌ഡഡ്‌ വിഷയങ്ങളിൽ അപേക്ഷിക്കുന്നവർ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം. അപേക്ഷയുടെ പകർപ്പും സർട്ടിഫിക്കറ്റുകളും കൂടിക്കാഴ്ചയ്ക്ക് നൽകിയാൽ മതിയാകുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.