vaccination

കൊല്ലം: കൊവിഡ് വാക്സിനേഷൻ മുൻഗണനാ വിഭാഗത്തിൽ 18നും 45നും ഇടയിൽ പ്രായമുള്ള പ്രവാസികളെയും ഉൾപ്പെടുത്തണമെന്ന് ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ (ജി.കെ.പി.എ) ആവശ്യപ്പെട്ടു. അത്യാവശ്യങ്ങൾക്കായി എത്തിയവരുൾപ്പെടെ പതിനായിരങ്ങളാളാണ് വരുമാനമില്ലാതെ നാട്ടിൽ കുടുങ്ങിയിരിക്കുന്നത്. യാത്രാവിലക്ക് നീങ്ങുന്ന പക്ഷം മടങ്ങിപ്പോകേണ്ട പ്രവാസികൾക്ക് ജില്ലതോറും പ്രത്യേക കേന്ദ്രം ഏർപ്പെടുത്തി വാക്സിൻ നൽകണം.

അടിയന്തര ഇടപെടലുണ്ടാകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും നോർക്ക, ക്ഷേമനിധി ബോർഡ് അധികൃതർക്കും അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സിദ്ദിഖ് കൊടുവള്ളി, ജനറൽ സെക്രട്ടറി ഡോ. എസ്. സോമൻ, ട്രഷറർ അമീൻ എം.എം. കണ്ണനല്ലൂർ എന്നിവർ നിവേദനം അയച്ചു.