കൊട്ടാരക്കര: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി രോഗികൾക്ക് ആശ്വാസം നൽകുന്നതിന് കേരള യൂത്ത് ഫ്രണ്ട് (ബി) കൊട്ടാരക്കരയിൽ ആംബുലൻസ് സർവീസ് ആരംഭിച്ചു. രോഗികളെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് സ്വകാര്യ ആംബുലൻസുകാർ അമിത ചാർജ്
ഈടാക്കുന്നെന്ന പരാതിക്ക് പരിഹാരമായിട്ടാണ് യൂത്ത് ഫ്രണ്ട് ആംബുലൻസ് സർവീസ് ആരംഭിച്ചത്. ആംബുലൻസുകളുടെ ഉദ്ഘാടനം നഗരസഭാ ചെയർമാനും പാർട്ടി ജില്ലാ പ്രസിഡന്റുമായ എ.ഷാജു നിർവഹിച്ചു. ചടങ്ങിൽ കെ.ശങ്കരൻകുട്ടി, നീലേശ്വരം ഗോപാലകൃഷ്ണൻ, തുളസീധരകുറുപ്പ്, പെരുങ്കുളം സുരേഷ്, വനജ രാജീവ്, കെ.എസ്.രാധാകൃഷ്ണൻ, കരീം തുടങ്ങിയവർ സംസാരിച്ചു.