അഞ്ചൽ : കൊവിഡിൽ കഷ്ടപ്പെടുന്ന 200 കുടുംബങ്ങൾക്കായി മുസ്ളിം ജമാ അത്ത് ഭക്ഷ്യധാന്യക്കിറ്റ് വിതരണം നടത്തി. എൻ.കെ. പ്രേമചന്ദ്രൻ എം.പി വിതരോണദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ അഞ്ചൽ ജമാ അത്ത് ചീഫ് ഇമാ അയൂബ് അസ്ഹരി, അഞ്ചൽ പഞ്ചായത്ത് പ്രസിഡന്റ് എസ് ബൈജു, ജമാഅത്ത് പ്രസിഡന്റ് - ഷാനവാസ് സെക്രട്ടറി ഹക്കിം വൈസ് പ്രസിഡന്റ് സാദിക്ക്, ജമാഅത്ത് പരിപാലന മെമ്പർമാറായ ഷെബിക്ക് അൽ അമാൻ,നൗഷാദ്, നവാസ് പനച്ചവിള അമിർ, ഹംസ എസ് . അലാവുദ്ദിൻ, സലിം എന്നിവർ പങ്കെടുത്തു .