കൊല്ലം: മഴയെ തുടർന്ന് വെള്ളക്കെട്ടുകൾ രൂപപ്പെട്ടതിനാൽ എലിപ്പനി പടരാൻ സാദ്ധ്യതയുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വെള്ളക്കെട്ടുകളിൽ ഇറങ്ങുന്നവർ ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് പ്രതിരോധ മരുന്ന് കഴിക്കണം.
ശക്തമായ പനി, വിറയൽ, തലവേദന, പേശിവേദന, വെളിച്ചത്തിലേക്ക് നോക്കാൻ പ്രയാസം എന്നിവ എലിപ്പനിയുടെ ലക്ഷണങ്ങളാണ്. രോഗലക്ഷണങ്ങൾ കണ്ടാൽ അടിയന്തര വൈദ്യസഹായം തേടണം. വൈകിയാൽ രോഗവസ്ഥ സങ്കീർണമായി മരണത്തിന് ഇടയാക്കും. മുൻവർഷങ്ങളിൽ എലിപ്പനി കൂടുതലായി കാണപ്പെട്ട കൊല്ലം കോർപ്പറേഷൻ പരിധിയിലും നെടുമ്പന, തൃക്കോവിൽവട്ടം, വിളക്കുടി, കടയ്ക്കൽ, കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തുകളിലും പ്രത്യേക ജാഗ്രത പുലർത്തണം.
മേയ് 20, 21, 22 തീയതികളിൽ മുൻകരുതൽ ചികിത്സ ലഭ്യമാണ്. 21ന് ജലസ്രോതസുകളുടെ ക്ലോറിനേഷൻ നടത്തും.