dyfi-klm-1
ഡി.വൈ.എഫ്.ഐ പോളയത്തോട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സജ്ജമാക്കിയ കൊവിഡ് സേവന കേന്ദ്രം സി.പി.എം കൊല്ലം ഏരിയാ സെക്രട്ടറി എ.എം. ഇക്ബാൽ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ഡി.വൈ.എഫ്.ഐ പോളയത്തോട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തുമ്പറ ജംഗ്ഷനിൽ കൊവിഡ് സേവന കേന്ദ്രം പ്രവർത്തനമാരംഭിച്ചു. ഇരുപത്തിയഞ്ചോളം വോളണ്ടിയർമാർ മുണ്ടയ്ക്കൽ, പട്ടത്താനം, ഉദയമാർത്താണ്ഡപുരം, കന്റോൺമെന്റ് ഡിവിഷനുകളിൽ സഹായങ്ങളുമായി എത്തും. വാക്സിൻ രജിസ്ട്രേഷൻ, വീടുകളും സ്ഥാപനങ്ങളും അണുവിമുക്തമാക്കൽ, കൊവിഡ് രോഗികൾക്ക് ഭക്ഷണമെത്തിക്കൽ, വാഹന സൗകര്യം, മൃതദേഹ സംസ്കരണം മുതലായ സേവനങ്ങളാണ് ലഭ്യമാക്കുന്നത്.

സി.പി.എം കൊല്ലം ഏരിയാ സെക്രട്ടറി എ.എം. ഇക്ബാൽ ഉദ്ഘാടനം നിർവഹിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി അനിത്, കൊല്ലം കോർപ്പറേഷൻ നികുതികാര്യ സ്ഥിരം സമിതി ചെയർമാൻ എ.കെ. സവാദ്, പട്ടത്താനം കൗൺസിലർ നിസാമുദ്ദീൻ, മുണ്ടയ്ക്കൽ സഹ. ബാങ്ക് പ്രസിഡന്റ് കെ.പി. സലിംകുമാർ, എസ്. സുരേഷ്ബാബു, ബി. ജയകുമാർ തുടങ്ങിയവർ സംസാരിച്ചു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയംഗം സനോഫർ അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി കണ്ണൻ സ്വാഗതം പറഞ്ഞു.