ഓച്ചിറ: നിയുക്ത എം.എൽ.എ സി.ആർ. മഹേഷ് ആരംഭിച്ച കൊവിഡ് ഹെൽപ് ഡെസ്കിന്റെ പ്രവർത്തനം വിപുലപ്പെടുത്തി. ശ്വസനസംബന്ധമായ പ്രശ്നമുള്ളവരെ സഹായിക്കാൻ ഒ.ഐ.സി.സി ജുബൈൽ (ദമ്മാം) സെൻഡ്രൽ എരിയാ കമ്മിറ്റി 20 പൾസ് ഓക്സിമീറ്ററുകൾ എത്തിച്ചു. പ്രവർത്തകരായ അജ്മൽ താഹയും അനു അശോകും നിയുക്ത എം.എൽ.എ സി.ആർ. മഹേഷിന് പൾസ് ഓക്സിമീറ്ററുകൾ കൈമാറി. ജി. മഞ്ചുകുട്ടൻ, അജ്മൽ താഹ, അനു അശോക്, ബിജു കല്ലുമല, ശിഹാബ് കായംകുളം, നജീബ് നസീർ, വിൽസൺ തടത്തിൽ തുടങ്ങിയ ജീവകാരുണ്യ പ്രവർത്തകർ കൂടുതൽ സഹായങ്ങൾ എത്തിക്കുന്നുണ്ടെന്ന് സി. ആർ. മഹേഷ് അറിയിച്ചു.