കുന്നത്തൂർ: മൈനാഗപ്പള്ളി മണ്ണൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ മുരിങ്ങൂർമന നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പുന:പ്രതിഷ്ഠ നടത്തി. അധിവാസം വിടർത്തി പൂജ, മരപ്പാണി, ജീവകലശം ശ്രീകോവിലേക്ക് എഴുന്നള്ളിച്ച് ബിംബ പ്രതിഷ്ഠ, കുംഭേശ കർക്കരീ കലശാഭിഷേകം, നിദ്രാ കലശാഭിഷേകം, ജീവകലശാഭിഷേകം, ജീവാവാഹന, പായസ പൂജ, നിത്യപൂജ തുടങ്ങിയവ നടന്നു. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് രവി മൈനാഗപ്പള്ളി, സെക്രട്ടറി സുരേഷ് ചാമവിള, ട്രഷറർ ആർ. കരുണാകരൻപിള്ള, ക്ഷേത്ര ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.