d
നിയുക്ത മന്ത്രി ജെ. ചിഞ്ചു റാണി പാർട്ടി പ്രവർത്തകരോടൊപ്പം കടയ്ക്കൽ വിപ്ലവ സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിക്കുന്നു

കടയ്ക്കൽ : പുതിയ മന്ത്രി സഭയിൽ മന്ത്രിയായി തീരുമാനിച്ചതിന് പിന്നാലെ ജെ.ചിഞ്ചുറാണിക്ക് കടയ്ക്കലിൽ ഉജ്ജ്വല സ്വീകരണം. ഇന്നലെ രാവിലെ കടയ്ക്കലിൽ എത്തിയ ചിഞ്ചുറാണിയെ എൽ.ഡി .എഫ് നേതാക്കൾ ചുവന്ന ഷാൾ അണിയിച്ച് സ്വീകരിച്ചു. തുടർന്ന് പ്രവർത്തകരോടൊപ്പം ചിഞ്ചുറാണി കടയ്ക്കൽ വിപ്ലവ സ്മാരകത്തിലെത്തി പുഷ്പ ചക്രം സമർപ്പിച്ചു. കടയ്ക്കലിലെയും ചടയമംഗലത്തെയും സി.പി.ഐ, സി.പി.എം പാർട്ടി ഓഫീസുകളിലും സന്ദർശിച്ചു. ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ കടയ്ക്കൽ അബ്ദുൽ റഹ്‌മാന്റെ വീട്ടിലെത്തി ചിഞ്ചുറാണി അനുഗ്രഹം വാങ്ങി. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എസ് . ബുഹാരി, സി.പി.എം ജില്ലാ കമ്മിറ്റി അംഗങ്ങളായ കരകുളം ബാബു, എസ് .വിക്രമൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി ജെ .സി. അനിൽ, സി.പി.എം ഏരിയ സെക്രട്ടറി എം. നസീർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.