കരുനാഗപ്പള്ളി: കടൽക്ഷോഭത്തിൽ മാലിന്യത്താൽ മൂടപ്പെട്ട ആലപ്പാട് പഞ്ചായത്തിനെ മാലിന്യവിമുക്തമാക്കാനുള്ള പദ്ധതിക്ക് തുടക്കമായി. കരുനാഗപ്പള്ളിയുടെ നിയുക്ത എം.എൽ. എ സി.ആർ. മഹേഷിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയാണ് പദ്ധതി നടപ്പാക്കുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ക്ലീൻ ആലപ്പാട്ട് പദ്ധതിയിൽ കണ്ണികളായി. പണിക്കർകടവ് മുതൽ വടക്കോട്ട് അഴീക്കൽ വരെയുള്ള ഭാഗങ്ങളാണ് വൃത്തിയാക്കുന്നത്. തകർന്ന വീടുകളുടെ അവിശിഷ്ടങ്ങളും കടലിൽ നിന്ന് അടിച്ച് കരയിലേക്ക് കയറിയ ചെളിയുമാണ് നീക്കം ചെയ്തത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജി. മഞ്ജുക്കുട്ടൻ, നിയോജക മണ്ഡലം പ്രസിഡന്റ് ഇർഷാദ് ബഷീർ, ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ്, കാർത്തിക് ശശി, വിഷ്ണു, ഷംനാദ്, ആഷിക്, അരുൺ, നൗഫൽ, അമാൻ, അബി കെ. സലാം, ഷംനജ് അഫ്സൽ, അസ്‌ലം, സൂരജ് അൽത്താഫ്, റഫീഖ് എന്നിവർ നേതൃത്വം നൽകി.