covid
പൂയപ്പള്ളി പഞ്ചായത്തിലെ കൊവിഡ് ഗൃഹവാസ പരിചരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിയുക്ത എം.എൽ.എ ജി.എസ്.ജയലാൽ നിർവഹിക്കുന്നു

ഓയൂർ: പൂയപ്പള്ളി ഗ്രാമപഞ്ചായത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മരുതമൺപള്ളി മാർ ബസേലിയോസ് സീനിയർ സെക്കൻഡറി സ്കൂളിൽ തയ്യാറാക്കിയ കൊവിഡ് ഗൃഹവാസ പരിചരണ കേന്ദ്രം ജി.എസ്.ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസി റോയി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.വിശ്വനാഥൻ പിള്ള സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ആർ. രാജേഷ്കുമാർ നന്ദിയും പറഞ്ഞു.