sn-
ശ്രീനാരായണാ വനിതാ കോളേജിലെ നാഷണൽ സർവീസ്‌ സ്കീമിന്റെ നേതൃത്തിൽ കൊറ്റങ്കര ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിലെ കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യുന്നു

കൊല്ലം: ശ്രീനാരായണാ വനിതാ കോളേജിലെ നാഷണൽ സർവീസ്‌ സ്കീമിന്റെ നേതൃത്വത്തിൽ കൊറ്റങ്കര ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിലെ നൂറ് ഭവനങ്ങളിൽ ഭക്ഷ്യക്കിറ്റുകളും പച്ചക്കറിക്കിറ്റുകളും വിതരണം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. നിഷ ജെ. തറയിൽ കൊറ്റങ്കര വാർഡ് മെമ്പർ സജിമോൾക്ക് കിറ്റുകൾ കൈമാറി.

ലോക്ക്ഡൗൺ കാലത്ത് കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് ഗ്രാമത്തെ ദത്തെടുത്താണ് സഹായമെത്തിക്കുന്നത്. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ പ്രദീപ്, ഡി. ദേവിപ്രിയ എന്നിവർക്കൊപ്പം വാർഡിലെ സന്നദ്ധ വോളണ്ടിയർമാരും വിതരണത്തിന് നേതൃത്വം നൽകി.