cash
മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് നെല്ലിക്കുന്നം കൊച്ചാലുംമൂട് നന്ദനത്തിൽ നാരായണൻ 10073 രുപയുടെ ചെക്ക് നിയുക്ത ധന മന്ത്രി കെ.എൻ ബാല ഗോപാലനു കൈമാറുന്നു.

കൊട്ടാരക്കര: മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് ഓടനാവട്ടം നെല്ലിക്കുന്നം കൊച്ചാലുംമൂട് ഐഛയിൽ ( നന്ദനത്തിൽ) ജി.നാരായണൻ തന്റെ 73ാം പിറന്നാളിനോടനുബന്ധിച്ച് 10073 രൂപ സംഭാവന നൽകി. തുകയ്ക്കുള്ള ചെക്ക് നിയുക്ത മന്ത്രി കെ.എൻ.ബാലഗോപാലിന് കൈമാറി. സി.പി.എം കൊട്ടാരക്കര ഏരിയാ സെക്രട്ടറി പി.കെ.ജോൺസൺ, ജില്ലാപഞ്ചായത്ത് അംഗം വാസുദേവൻപിള്ള, പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവൻ തുടങ്ങിയവർ പങ്കെടുത്തു.