പുത്തൂർ: ഒ.ബി.സി മോർച്ച കുന്നത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പവിത്രേശ്വരം ഗ്രാമപഞ്ചായത്തിലെ താഴം, തെക്കുംചേരി വാർഡുകളിലെ താമസക്കാർക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിനോദ് മണികണ്ഠൻ, സെക്രട്ടറി കവിജിത്ത് കാർത്തികേയൻ, പുത്തൂർ ബാഹുലേയൻ, രത്നാകരൻ, അനില എന്നിവർ നേതൃത്വം നൽകി.