കൊല്ലം: കൊവിഡ് ലംഘനങ്ങൾക്കെതിരെ നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളിൽ 27 കേസുകൾക്ക് പിഴ ചുമത്തി. വിവിധ നിയമ ലംഘനങ്ങൾക്കാണ് പിഴ. മെഡിക്കൽ സ്റ്റോറുകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവിടങ്ങളിലെല്ലാം പിഴ ചുമത്തിയിട്ടുണ്ട്. ഓക്‌സിമീറ്ററിനും പി.പി.ഇ കിറ്റിനും അമിത വില ഈടാക്കിയതിനും പിഴ ഇട്ടു.