പുനലൂർ: വീടിനുളളിൽ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന പത്ത് ലിറ്റർ വാറ്റ് ചാരായവുമായി ഗൃഹനാഥൻ അറസ്റ്റിൽ. ഇടമൺ പുലരി ജംഗ്ഷന് സമീപം വാടകക്ക് താമസിക്കുന്ന വിനീഷിനെയാണ് തെന്മല പൊലീസ് പിടി കൂടിയത്. തെന്മല എസ്.ഐ.ശാലു, സി.പി.ഒമാരായ ചിന്തു, അനീഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് ചാരായവുമായി പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്ന് പ്രതിയെ കോടതിയിൽ ഹജരാക്കുമെന്ന് പൊലീസ് അറിയിച്ചു.