വാളകം: ലോക്ക് ഡൗണിനെ തുടർന്ന് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും കൊവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും കോൺഗ്രസിന്റെ കൈത്താങ്ങ്. പൊലിക്കോട് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിത്യോപയോഗ സാധനങ്ങളും പച്ചക്കറി അടങ്ങിയ കിറ്റുകളും വീടുകളിലെത്തിച്ച് നൽകി. വാർഡ് പ്രസിഡന്റ് മധുധരൻ പിള്ള, ബൂത്ത് പ്രസിഡന്റ് അലക്‌സാണ്ടർ , ജോയി കുട്ടി, ഉദയകുമാർ,വി.ജെ. സതികുമാരി,സന്തോഷ് കുമാർ എന്നിവർ നേതൃത്വം നൽകി. ഓക്സി മീറ്റർ വാങ്ങുന്നതിനുള്ള ധനസഹായം ബൂത്ത് കമ്മിറ്റി ആരോഗ്യ പ്രവർത്തകർക്ക് കൈമാറി.