ശാസ്താംകോട്ട: ശൂരനാട് തെക്ക് പഞ്ചായത്തിലെ ഇരവിച്ചിറ പടിഞ്ഞാറ് മിത്ര സ്കൂളിൽ കൊവിഡ് പരിചരണ കേന്ദ്രം (ഡൊമിസിലിയറി കെയർ സെന്റർ) ആരംഭിച്ചു. നിയുക്ത എം.എൽ.എ കോവൂർ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ സൗകര്യമില്ലാത്ത കൊവിഡ് രോഗികൾക്കുവേണ്ടിയാണ് കേന്ദ്രം തുടങ്ങിയത്. ആദ്യ ഘട്ടമായി 20 പേർക്കുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. സാമൂഹിക അടുക്കളയിൽ നിന്ന് ഭക്ഷണം എത്തിക്കും. പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ശ്രീജ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസാർ ഷാഫി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സി. രാജി, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, സെക്രട്ടറി ജെ. അജ്മൽ തുടങ്ങിയവർ പങ്കെടുത്തു.