പത്തനാപുരം : കുര്യാട്ടു മല അയ്യങ്കാളി മെമ്മോറിയൽ ആർട്ട്സ് ആൻഡ് സയൻസ് കോളേജിൽ 2021 - 2022 അദ്ധ്യയന വർഷത്തേക്ക് ഇംഗ്ലീഷ് ,​എക്കണോമിക്സ്,​ മാത്തമാറ്റിക്സ്,​കൊമേഴ്സ് ,​ഫിസിക്സ് ,​സ്റ്റാറ്റിസ്റ്റിക്സ് ജേർണലിസം ,​ഫിസിക്കൽ എഡ്യൂക്കേഷൻ,​ മലയാളം,​സംസ്കൃതം,​ഹിന്ദി,​ഡാറ്റാ സയൻസ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. യു.ജി .സി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയും കൊല്ലം കോളേജിയേറ്റ് എഡ്യൂക്കേഷൻ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരും ബയോഡേറ്റാ,​ സർട്ടിഫിക്കറ്റ്,​ മാർക്ക് ലിസ്റ്റ് എന്നിവയുടെ പകർപ്പ് സഹിതം ഈ മാസം 28 ന് മുൻപായി akmas Principal @gmail എന്ന മെയിലിൽ അപേക്ഷ നല്കണമെന്ന് പ്രിൻസിപ്പൽ ഡോ.ബി. മൃദുല നായർ അറിയിച്ചു.