കൊട്ടിയം: എസ്.വൈ.എസ് ചാത്തന്നൂർ സോൺ എമർജൻസി ടീമിന്റെ നേതൃത്വത്തിൽ ഖാദിസിയ്യ ഇസ്ലാമിക് കോംപ്ലക്സിൽ അണുനശീകരണം നടത്തി. സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ. പി.എ. മുഹമ്മദ് കുഞ്ഞ് സഖാഫി ഉദ്ഘാടനം ചെയ്തു. ഖാദിസിയ്യ ഇമാം നവാസ് നഈമി ജൗഹരി, അസോ. വൈസ് പ്രസിഡന്റ് ജലീൽ ജൗഹരി, സോൺ പ്രസിഡന്റ് സിദ്ധിഖ് ജൗഹരി, ജന. സെക്രട്ടറി സുനീർ, റിയാസ് സഖാഫി, റസാഖ് സേട്ട്, നിഷാദ് കൊട്ടിയം, റിയാസ് ഉമയനല്ലൂർ, റിസ്വാൻ വടക്കേമുക്ക്, ഷാജഹാൻ മൈലാപ്പൂർ, നിസാം തട്ടാമല, സിദ്ധിഖ് മൈലാപ്പൂർ, സാബിത്ത് ഇരട്ടപ്പള്ളി, ഹാമിദ് മുനാട് തുടങ്ങിയവർ നേതൃത്വം നൽകി.